Apr 20, 2011
Apr 18, 2011
തുഞ്ചന്‍പറമ്പ് ബൂലോകമീറ്റില്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും
പ്രിയ ബൂലോക സുഹൃത്തുക്കളെ,
പത്രങ്ങളും ചാനലുകളും പ്രിയ ബൂലോകരും മീറ്റ് വിജയമെന്നു പറയുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത മീറ്റിന്റെ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷേ ഇത്രധികം ബൂലോക-ഇതരലോക സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു നടത്തിയ മീറ്റ് തികഞ്ഞ പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. തുടര്‍ന്നു വായിക്കുംപോള്‍ അതു ശരിയായിരുന്നെന്ന് നിങ്ങള്‍ക്കു മനസ്സിലാവും.
ആദ്യമായി മീറ്റില്‍ നടക്കേണ്ടതായിട്ടുള്ള പരിപാടികളുടെ സമയക്രമങ്ങള്‍ വിശദീകരിയ്ക്കാം.
10 മണിമുതല്‍ 12 മണിവരെ ബ്ലോഗര്‍മാരുടെ പരിചയപ്പെടല്‍
12 മണിമുതല്‍ 1 മണിവരെ വിക്കി ക്ലാസ്സ്
2:15 മുതല്‍ താമസിച്ചെത്തിയവരെ പരിചയപ്പെടുത്തല്‍
ശേഷം ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്ന് ഒരു ലഘു വിശദീകരണം
4 മണിയോടെ ഔദ്യോഗികമായ വിടവാങ്ങല്‍
ഇങ്ങനെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ബ്ലോഗ് ശില്പശാല തുടങ്ങുന്നതിനുമുമ്പ് ആ വിവരം അനൌണ്‍സ് ചെയ്യാനും തീരുമാനിച്ചിരുന്നു. ബൂലോകര്‍ക്ക് ബ്ലോഗു നിര്‍മ്മാണ വിവരങ്ങള്‍ അറിയാവുന്നതാകയാല്‍ ശില്പുശാലയോടെ താല്പര്യമുള്ളവര്‍ക്കുമാത്രമായി അതു നടത്താനും മറ്റുള്ളവര്‍ക്ക് തുഞ്ചന്‍പറമ്പിന്റെ വിശാലതകളിലേക്ക് വിഹരിക്കാനും ബൂലോകസൌഹൃദം പുതുക്കാനും പരിചയപ്പെടാനും സൌകര്യപ്പെടാന്‍ വേണ്ടിയായിരുന്നു അത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ബൂലോകരെല്ലാം മീറ്റ്ഹാളില്‍ കയറിയതിനു ശേഷം സംഘാടകരായ ഞങ്ങള്‍ ഭക്ഷണത്തിനിരുന്നു. പരിചയേപ്പെടാന്‍ ബാക്കിയുള്ളവരെ പരിചയപ്പെടാന്‍ ക്ഷണിക്കാനും തുടര്‍ന്ന് ശില്പശാലയായതിനാല്‍ താല്പര്യമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാമെന്ന് അറിയിക്കാനും ബൂലോകരില്‍ ചിലരോട് ചട്ടം കെട്ടി ഉറപ്പുവാങ്ങിയാണ് ഞാന്‍ അവസാനക്കാരനായി ഊട്ടുപുരയിലെത്തിയത്. ഭക്ഷണശേഷം എത്തുമ്പോള്‍ ശില്പശാലനടക്കുന്നതാണു കണ്ടത്. പരിചയപ്പെടുത്തലും അറിയിപ്പും നടന്നുകാണുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.
ഇന്ന് ഒരു ബ്ലോഗറെന്നതിലുപരി ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യദേഹത്തെ ഫോണ്‍ ചെയ്തപ്പോഴാണ് ലഞ്ചിനു ശേഷം നേരിട്ട് ബ്ലോഗ്‌ക്ലാസ് നടക്കുകയായിരുന്നെന്ന് അറിഞ്ഞത്. പരിചയപ്പെടാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം എന്നെ അറിയിക്കുകയും ചെയ്തു. സംഘാടകരായ ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയായി ഞങ്ങള്‍ ഇതിനെ മനസ്സിലാക്കുന്നു. വളരെ നല്ലനിലയില്‍ നടത്താമായിരുന്ന മീറ്റ് കേവലം ശില്പശാലയിലൊതുങ്ങിപ്പോയതില്‍ ക്ഷമചോദിക്കുന്നു. ഡോക്ടര്‍ക്കും നന്ദുവിനും ഇത് ആദ്യമീറ്റാണ്. മറ്റുള്ള മീറ്റുകളില്‍ പങ്കെടുത്ത് പരിചയം കൂടുതലുള്ളയാളെന്ന നിലയില്‍ ഈ മീറ്റ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു.
എല്ലാരും എന്നോട് ക്ഷമിക്കുക.
സ്നേഹപൂര്‍വ്വം കൊട്ടോട്ടിക്കാരന്‍

Labels:
ബ്ലോഗ് മീറ്റ്
Apr 13, 2011
ന്നാ പിന്നെ അങ്ങനാകട്ടെ....
ലോകമാകെയും ലോകൈകരെയാകെയും അടക്കിപ്പിടിയ്ക്കാനും അധിപനാകാനും ആനന്ദിയ്ക്കാനും ആഗ്രഹിയ്ക്കുന്ന മനുഷ്യന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മറവിയെയാണ്. മറവി എന്ന മഹാസംഭവം മനുഷ്യന് കിട്ടിയിട്ടില്ലായിരുന്നെങ്കില്‍ അതായിരിയ്ക്കും ഒരുപക്ഷേ മനുഷ്യന്‍ അനുഭവിയ്ക്കുമായിരുന്ന ഏറ്റവും വലിയ ദുരിതവും. ഈ മറവിതന്നെ പലപ്പോഴും പലര്‍ക്കും തീരാദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഏതായാലും അതിനെ നമുക്കുകിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്നായി കാണുന്നതിനോടാണ് എനിയ്ക്കു താല്‍പര്യം.
സാധാരണ മാര്‍ച്ച് അവസാനം വല്യ തിരക്കൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവാറില്ല. എന്നാല്‍ 2011 മാര്‍ച്ച് എന്നത് ഒരു മഹാ സംഭമായി ഏറ്റവും തിരക്കുപിടിച്ച മാസമായി ഞാനനുഭവിച്ചു. തുഞ്ചന്‍പറമ്പില് 17നു നടക്കുന്ന ബ്ളോഗേഴ്‌സ് മീറ്റിന്റെ രജിസ്ട്രേഷനും പോസ്റ്റ് അപ്ഡേറ്റു ചെയ്യലിലും മാത്രമായി ബൂലോക സഞ്ചാരം ഒതുങ്ങി. രണ്ടുവര്‍ഷത്തിലധികം ബൂലോകത്തുകറങ്ങിനടന്ന് ഒന്നു ബ്ളോഗിത്തുടങ്ങാന്‍ ശ്രമിച്ച് പലവുരു പരാജയപ്പെട്ട് അവസാനം പേരിന് ഒരുബ്ളോഗറാകാനും ബൂലോകരുമായി സൌഹൃദം സ്ഥാപിയ്ക്കാനും കഴിഞ്ഞപ്പോള്‍ അതു തുടങ്ങിവച്ച ദിനം മറന്നുപോയത് മുമ്പ് പറഞ്ഞിരുന്നല്ലോ. കുറുന്തോട്ടിയ്ക്കും വാതം എന്നു പറഞ്ഞതുപോലെ മറവിയുടെ മരുന്നുവില്‍ക്കുന്ന എനിയ്ക്ക് അതു സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
സ്ഥാനത്തും അസ്ഥാനത്തും മറവി അനുഭവിയ്ക്കുകയും ചിലപ്പോഴൊക്കെ വളരെ ഫലപ്രദമായി സമര്‍ത്ഥമായിത്തന്നെ അഭിനയിയ്ക്കുകയും ചെയ്യുന്നതുകൊണ്ട് എന്റെ ബൂലോക ജന്മദിനം ഏപ്രില്‍ 1 തന്നെയാണ് ഏറ്റവും അനുയോജ്യം. ബൂലോകത്ത് രണ്ടുകൊല്ലം നുണകള്‍ പടച്ച് പൂര്‍ത്തിയാക്കിയതും ഞാന്‍ മറന്നുപോയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നിങ്ങള്‍ക്കു തന്നതുപോലെ ഒരു ചെറു സദ്യയൊരുക്കാന്‍ സാധിയ്ക്കാതെ വന്നതില്‍ സങ്കടിയ്ക്കുന്നു. അടുത്തവര്‍ഷമെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യയൊരുക്കാന്‍ ശ്രമിയ്ക്കാം, അതും മറന്നുപോയില്ലെങ്കില്‍.
ഈ പോസ്റ്റ് ഇപ്പോഴിടാനും കാരണമുണ്ട്. തുഞ്ചന്‍പറമ്പില് നടക്കുന്ന മീറ്റില്‍ വയ്ക്കാനുള്ള ഫ്ളെക്സ്‌ബോര്‍ഡിന്റെ ഡിസൈന്‍ മെയില്‍ ചെയ്തിട്ടുണ്ടെന്ന് ബ്ളോഗര്‍ നന്ദു ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ അതു നോക്കാനും സാധിച്ചില്ല. ഇപ്പൊ അതു നോക്കാമെന്നു വിചാരിച്ച് കമ്പ്യൂട്ടര്‍ ഓണാക്കിയതാ. അപ്പോഴാണ് ഏപ്രില്‍ 17ന് ഞങ്ങളുടെ ഇളയമകന്റെ ജന്മദിനംകൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ശ്രീമതിയുടെ വരവ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മഹാസംഭവം നടന്ന തീയതി മറന്നുപോയതും അപ്പോഴാണ് ഓര്‍ത്തത്. മാര്‍ച്ച് 26നാണ് ജീവിതത്തിലാദ്യമായി ഞാനൊരു കല്യാണം കഴിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ 1995 മാര്‍ച്ച് 26ന്. കെട്ടിയത് പെണ്ണിനെയായതുകൊണ്ട് പിന്നീടൊരു കല്യാണം ഇതുവരെ ആലോചിയ്ക്കേണ്ടിവന്നിട്ടില്ല. അപ്പൊ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഏപ്രില്‍ ഒന്ന് എന്റെ ബൂലോക ജന്മദിനമായിരുന്നു. പന്ത്രണ്ടു ദിവസം വൈകിയെങ്കിലും അതൊന്ന് അനൌണ്‍സു ചെയ്തില്ലെങ്കില്‍ എന്തു സുഖം...
ബൂലോകത്ത് നിങ്ങളെല്ലാരും എന്നോടുകാണിച്ചുകൊണ്ടിരിയ്ക്കുന്ന സൌഹൃദത്തിന് ഞാന്‍ നന്ദിപറയുന്നു. നിങ്ങളുടെ ഈ സഹകരണമാണ് ഒരു ബ്ലോഗ്‌മീറ്റ് ആസൂത്രണം ചെയ്യാന്‍ എനിയ്ക്കു ധൈര്യം തന്നതും അതിന് എന്നെ പ്രേരിപ്പിച്ചതും. ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടായി ഈ മീറ്റ് മാറണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. എല്ലാവരുടേയും സഹായത്താല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായിപ്പോകുന്നുണ്ട്. ഭാവിയിലേയ്ക്കു പ്രയോജനപ്പെടുന്നവിധത്തില്‍ എന്തെലുമൊക്കെ ഒരുക്കാന്‍ ഈ മീറ്റില്‍ ശ്രമിയ്ക്കുമെന്നുറപ്പുതരുന്നു. തുഞ്ചന്‍പറമ്പില്‍ എല്ലാരെയും കാണാമെന്ന പ്രതീക്ഷയോടെ, തുഞ്ചന്‍ പറമ്പിലേയ്ക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊണ്ട്..
സ്‌നേഹപൂര്‍വ്വം..
സാബു കൊട്ടോട്ടി

ജന്മദിനം
Mar 16, 2011
നീസാമോള്‍ക്കു വേണ്ടി
പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് പലവിധത്തില്‍, കഴിയാവുന്നതരത്തില്‍ പല സഹജീവികളേയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള നിങ്ങളോട് ഒരു സഹജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇതു കുറിയ്ക്കുന്നത്. ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.
ബൂലോകത്തിന് അകത്തും പുറത്തുമായി അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രിയപ്പെട്ട ബ്ലോഗര്‍സമൂഹത്തിനു മുന്നില്‍ ഞാന് ഈ പ്രശ്നം വയ്ക്കുകയാണ്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നമുക്കു സഹായിയ്ക്കാം.
PKMIC സ്കൂളില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ രണ്ടാംക്ളാസ്സില്‍ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ പങ്കടുക്കാന്‍ ചെന്നപ്പോള്‍ റഹ്‌മത്തുന്നീസ എന്ന ഈ കുട്ടിയുടെ കവിത കേള്‍ക്കാനിടയായി. തുടര്‍ന്നുള്ള പരിചയപ്പെടലിലാണ് അവളുടെ ബ്ലോഗു വായനയെക്കുറിച്ചറിഞ്ഞത്. ഗൂഗിളിന്റെ സൌജന്യ സേവനമാണെന്ന് അവള്‍ക്കു മനസ്സിലാക്കി കൊടുത്തതും ഞാന്‍ തന്നെയാണ്. തുടര്‍ന്ന് അവളുടെ ആവശ്യാര്‍ത്ഥം ഒരും ബ്ലോഗും തുടങ്ങാന്‍ സഹായിച്ചു.
കൃതി പബ്ളിക്കേഷന്‍സ് അടുത്തു പുറത്തിറക്കുന്ന കവിതാ സമാഹാരത്തില്‍ നീസാ വെള്ളൂരിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ നല്ല കവിതകള്‍ അവള്‍ എഴുതിയിട്ടുണ്ട്. ചിലതെല്ലാം എന്റെ കയ്യിലുമുണ്ട്. ബൂലോകത്ത് നമുക്ക് ഒരുപാടു പ്രതീക്ഷിയ്ക്കാവുന്ന അവള്‍ ഇനി ഭൂലോകത്തു തുടരണമോയെന്നു തീരുമാനിയ്ക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്. ഭീമമായ ചികിത്സാചെലവു തരണംചെയ്യാന്‍ ബൂലോകവാസികള്‍ സഹായിയ്ക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ബൂലോകത്ത് അവള്‍ അവസാനമിട്ട കവിത അറംപറ്റാതിരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം.
പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട് താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്. Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659).
സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

ഒരു കൈ സഹായം
Feb 13, 2011
മാരിയത്തെന്ന മരതകമുത്ത്
സംഭവബഹുലമായ പല പ്രശ്നങ്ങളിലും കൂടി ഏതാണ്ട് അവിയലു പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു നടത്തം തുടങ്ങിയിട്ട് കുറേ നാളുകളായി. ഒരാഴ്ചമുമ്പ് എന്റെ ലാപ്ടോപ്പും ആത്മഹത്യ ചെയ്തു. തുഞ്ചന്‍പറമ്പിലെ മീറ്റിനെക്കുറിച്ചും സോവനീറിനെക്കുറിച്ചും ഈമെയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അഭാവം വല്ലാതെ ഉലച്ചു. വിവരാവകാശപ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്ന വേളയില്‍ അവിചാരിതമായി ഞങ്ങളില്‍ വന്നുപെട്ട ഒരു പ്രശ്നത്തിനു പരിഹാരം തേടി ഷെരീഫ് കൊട്ടാരക്കരയെ വിളിയ്ക്കുമ്പോഴാണ് ആ സന്തോഷ വര്‍ത്തമാനം ഞാനറിഞ്ഞത്. ബൂലോകത്തും ഭൂലോകത്തും തന്റെ സ്വതസിദ്ധമായ കഴിവുകളില്‍ ചാലിച്ച കഥകളും ചിത്രങ്ങളുമൊക്കെ നിറഞ്ഞപുഞ്ചിരിയോടെ നമുക്കു സമ്മാനിയ്ക്കുന്ന ബ്ലോഗിണിയും എഴുത്തുകാരിയുമായ മാരിയത്തിന്റെ പ്രിയചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു! ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ നടന്ന ആ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ വാര്‍ത്ത എന്നെ സഹായിച്ചു.

ജീവന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും എന്തൊക്കെ വികാരവിചിന്തനങ്ങള്‍ നമുക്കുണ്ടാവുമോ അതെല്ലാം തൊട്ടുപറയുന്ന കടലിരമ്പവും മാരുതമര്‍മ്മരവും അനുഭവമാക്കുന്ന സന്ദര്‍ഭങ്ങള്‍ വിളിച്ചോതുന്ന ഒരു കൂട്ടം കലാസൃഷ്ടികളുടെ മനോഹരകാഴ്ച കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അതു പകര്‍ന്നുതന്നത് നമ്മുടെ കൂട്ടത്തില്‍ ഒരാളായതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നു. കോട്ടക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയില്‍ മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കാണാന്‍ ദിനേന വന്നുപോയ നൂറുകണക്കിനുള്ള സഹജീവികളുടെ അഭിപ്രായവും മറ്റൊന്നാവാന്‍ തരമില്ല. ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. അതിനാല്‍ വര്‍ണ്ണങ്ങള്‍കൊണ്ടു പറഞ്ഞ മഹാസത്യങ്ങളെ ഇവിടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നില്ല. ആരും കാണാതെ എന്റെ പൊട്ട മൊബൈലിലെടുത്ത ഒരു ചിത്രം ഞാന്‍ ഇതോടൊന്നിച്ചു വയ്ക്കുന്നുണ്ട്. മാരിയത്തിന്റെ ചിത്രങ്ങളെ മൊബൈലിലാക്കുന്നതില്‍ എനിയ്ക്കു താല്പര്യം തോന്നിയില്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളെ വികലമാക്കാനേ അതുതകൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു. പോക്ക് ആര്‍ട്ട്‌ഗ്യാലറിയിലേയ്ക്കായതിനാല്‍ ക്യാമറ കരുതിയതുമില്ല.

2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ബ്ലോഗര്‍ മാരിയത്ത്

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി
2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.
Labels:
അനുഭവം
Jan 25, 2011
തുഞ്ചന്‍പറമ്പിലെ തുണ്ടുല്പാദനം....
മലബാര്‍ ബ്ലോഗേഴ്സ് മീറ്റിനു ഹാള്‍ ബുക്കിങ്ങിനു വേണ്ടി തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില്‍ ഒരിയ്ക്കലും ഞങ്ങള്‍ അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള്‍ വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്‍. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള്‍ ടിന്നില്‍ പച്ച ഈര്‍ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്‍പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്‍പറമ്പു തന്നെയാവണം തുണ്ടു നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാന്‍ ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്‍ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില്‍ കണ്ടില്ല.

തുണ്ടുതയ്യാറാക്കാന്‍ തുഞ്ചന്‍ പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന്‍ വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില്‍ മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില്‍ നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്‍മ്മമാണു ചിത്രത്തില്‍ കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന്‍ തുഞ്ചന്‍പറമ്പില്‍ത്തന്നെ പോണം...
മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....

പാര
Jan 10, 2011
അങ്കിളിന് ആദരാഞ്ജലികള്‍

സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.
ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...
ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)