Pages

Jan 10, 2011

അങ്കിളിന് ആദരാഞ്ജലികള്‍



സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.

ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...

ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...

12 comments:

  1. പ്രിയ മാഷിന് ആദരാഞ്ജലികൾ...

    ReplyDelete
  2. അങ്കിളിന് ആദരാഞ്ജലികള്‍...

    ReplyDelete
  3. അങ്കിളിന്‍റെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ദു:ഖത്തില്‍ പങ്ക്ചേരുന്നു..:(

    ReplyDelete
  4. ചില സെറ്റിംഗ്സ് ചേഞ്ച് ചെയ്യാനായി ലോഗ് ഇന്‍ ചെയ്തപ്പോഴാണ് കൊട്ടോട്ടിയുടെ “കല്ലുവച്ച നുണകള്‍”ഇല്‍ ഈ വാര്‍ത്ത കണ്ടത്.ശരിക്കും ഞെട്ടി.സര്‍ക്കാര്‍ ജീവനക്കാരനായ ഞാനും എന്റെ ആവശ്യങ്ങള്‍ക്കും അനിയന്റെ ആവശ്യങ്ങള്‍ക്കും അങ്കിളുമായി സംസാരിക്കാറുണ്ടായിരുന്നു.ഇനി ആ സ്വരം ഇല്ല എന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു.

    ReplyDelete
  5. ആദരാഞ്ജലികള്‍..

    ReplyDelete
  6. ബൂലോഗത്തിലെ അറിവും,വിവരവും,പക്വതയും ഉണ്ടായിരുന്ന ആദ്യകാല ബൂലോഗരിൽ ഒരാളായിരുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അങ്കിൾ ഇനി ഓർമ്മകളിൽ സ്മരിക്കപ്പെടുന്നവനായി മാറി...

    ഇ-ജലകങ്ങളിൽ ...മലയാള ലിപികളൂടെ തുടക്കത്തിന് സ്വന്തമായി ഫോണ്ടുകൾ കണ്ടുപിടിച്ചവരിൽ ഒരുവൻ..!

    ചെറായി മീറ്റിൽ വെച്ച്..ശേഷം അവിടെയന്ന് അമരാവതിയിൽ വെച്ച് ബൂലോഗത്തിൽ തുടക്കക്കാരന്നയ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളൂം തന്നനുഗ്രഹിച്ച ആ
    മഹാത്മാവിന് ആദരാഞ്ജലികൾ....

    ReplyDelete
  7. ബ്ലോഗുലകത്തില്‍ വ്യത്യസ്തമായ പ്രവത്തനം കാഴ്ചവച്ച അങ്കിളിനു ആദരാഞ്ജലികള്‍

    ReplyDelete
  8. ആദരാഞ്ജലികള്‍

    ReplyDelete
  9. ബൂലോകത്തെ ആ വഴികാട്ടിയ്ക്ക് ആദരാഞ്ജലികൾ...

    ReplyDelete
  10. അങ്കിളിന് ആദരാഞ്ജലികള്‍ ....

    ReplyDelete