Pages

Feb 13, 2011

മാരിയത്തെന്ന മരതകമുത്ത്

സംഭവബഹുലമായ പല പ്രശ്നങ്ങളിലും കൂടി ഏതാണ്ട് അവിയലു പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു നടത്തം തുടങ്ങിയിട്ട് കുറേ നാളുകളായി. ഒരാഴ്ചമുമ്പ് എന്റെ ലാപ്ടോപ്പും ആത്മഹത്യ ചെയ്തു. തുഞ്ചന്‍പറമ്പിലെ മീറ്റിനെക്കുറിച്ചും സോവനീറിനെക്കുറിച്ചും ഈമെയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അഭാവം വല്ലാതെ ഉലച്ചു. വിവരാവകാശപ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്ന വേളയില്‍ അവിചാരിതമായി ഞങ്ങളില്‍ വന്നുപെട്ട ഒരു പ്രശ്നത്തിനു പരിഹാരം തേടി ഷെരീഫ് കൊട്ടാരക്കരയെ വിളിയ്ക്കുമ്പോഴാണ് ആ സന്തോഷ വര്‍ത്തമാനം ഞാനറിഞ്ഞത്. ബൂലോകത്തും ഭൂലോകത്തും തന്റെ സ്വതസിദ്ധമായ കഴിവുകളില്‍ ചാലിച്ച കഥകളും ചിത്രങ്ങളുമൊക്കെ നിറഞ്ഞപുഞ്ചിരിയോടെ നമുക്കു സമ്മാനിയ്ക്കുന്ന ബ്ലോഗിണിയും എഴുത്തുകാരിയുമായ മാരിയത്തിന്റെ പ്രിയചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു! ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ നടന്ന ആ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ വാര്‍ത്ത എന്നെ സഹായിച്ചു.


മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ബ്ലോഗര്‍ മാരിയത്ത്


ജീവന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും എന്തൊക്കെ വികാരവിചിന്തനങ്ങള്‍ നമുക്കുണ്ടാവുമോ അതെല്ലാം തൊട്ടുപറയുന്ന കടലിരമ്പവും മാരുതമര്‍മ്മരവും അനുഭവമാക്കുന്ന സന്ദര്‍ഭങ്ങള്‍ വിളിച്ചോതുന്ന ഒരു കൂട്ടം കലാസൃഷ്ടികളുടെ മനോഹരകാഴ്ച കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അതു പകര്‍ന്നുതന്നത് നമ്മുടെ കൂട്ടത്തില്‍ ഒരാളായതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നു. കോട്ടക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയില്‍ മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കാണാന്‍ ദിനേന വന്നുപോയ നൂറുകണക്കിനുള്ള സഹജീവികളുടെ അഭിപ്രായവും മറ്റൊന്നാവാന്‍ തരമില്ല. ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. അതിനാല്‍ വര്‍ണ്ണങ്ങള്‍കൊണ്ടു പറഞ്ഞ മഹാസത്യങ്ങളെ ഇവിടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നില്ല. ആരും കാണാതെ എന്റെ പൊട്ട മൊബൈലിലെടുത്ത ഒരു ചിത്രം ഞാന്‍ ഇതോടൊന്നിച്ചു വയ്ക്കുന്നുണ്ട്. മാരിയത്തിന്റെ ചിത്രങ്ങളെ മൊബൈലിലാക്കുന്നതില്‍ എനിയ്ക്കു താല്പര്യം തോന്നിയില്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളെ വികലമാക്കാനേ അതുതകൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു. പോക്ക് ആര്‍ട്ട്‌ഗ്യാലറിയിലേയ്ക്കായതിനാല്‍ ക്യാമറ കരുതിയതുമില്ല.

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി

2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.

21 comments:

  1. പടച്ചത്മ്പുരാൻ ഇനിയും ഇനിയും മാരിയത്തിനെ അനുഗ്രഹിക്കട്ടെ…………..

    ReplyDelete
  2. എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  3. ഇത് ഇഛാശക്തിയുടെ വിജയം ആണ്.എല്ലാ ഭാവുകങ്ങളും നേരുന്നു.തുഞ്ചൻ പറമ്പിൽ ഞാനും നന്ദുവും ചേർന്നൊരു പ്രദർശനത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്.ഞങ്ങളുമയി സഹകരിക്കാൻ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ നമ്മുടെ മീറ്റ് ഈറ്റിനേക്കാൾ ഗംഭീരമായിരിക്കും.

    ReplyDelete
  4. എന്തു ചെയ്യണമെന്നു പറയൂ...

    ReplyDelete
  5. തെരുവോരത്തെ കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു ഓട്ടോ ഡ്രൈവര്‍ മുരുകന്‍ കൊച്ചിയില്‍ ഉണ്ട് .അവന്‍ തെരുവ് തോറും അനുഭവിച്ച ചില സംഭവങ്ങളെ ഫോട്ടോ യാക്കി സൂക്ഷിച്ചിട്ടുണ്ട്..ഏറണാകുളം പ്രസ് ക്ലബ്ബു ഉള്‍പ്പെടെ കേരളത്തിലെ നിരവധി സംഘടനകള്‍ മുരുകന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.തുഞ്ചന്‍ പറമ്പ് മീറ്റില്‍ അവനെ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായാല്‍ നല്ലോരനുഭവം ആയിരിക്കും.
    അവന്റെ മെയില്‍ :autotheruvora@gmail.com

    ReplyDelete
  6. മാരിയത്ത്തിനു നന്മകള്‍ നേരുന്നു

    ReplyDelete
  7. മാരിയത്തിനെ പരിചയപ്പേടുത്തിയതിന് നന്ദി..
    നമ്മൂടെ മീറ്റിൽ ഇവരെപ്പോലെയുള്ളവരെയെല്ലാം തീർച്ചയായും പ്രോത്സാഹിപ്പിക്കുമല്ലോ അല്ലേ

    ReplyDelete
  8. ഈ പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  9. മാരിയത്തിനെയും ബ്ലോഗിനെയും നേരത്തേ ആരോ പരിചയപ്പെടുത്തിയിരുന്നല്ലോ, വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം!

    ReplyDelete
  10. അന്തോഷം
    ഒരുപാട് സന്തൊഷം

    ReplyDelete
  11. ആ മാന്യ വനിതയെ പരിചയപ്പെടുത്തിയ്തില്‍ കൊട്ടോടിക്ക് പ്രത്യേക നന്ദി.
    മാരിയത്തിന് എല്ലാ ആശംസകളും.പരമ കാരുണികന്റെ കാരുണ്യ കടാക്ഷം എന്നും ഉണ്ടാകട്ടെ!
    യൂസുപാ യുടെയും രമേശ് അരൂറിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക.

    ReplyDelete
  12. എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  13. ഇതുവഴി മാരിയത്തിന്റെ ബ്ലോഗുകളും സന്ദര്‍ശിച്ചു.
    മാരിയത്തിന് ആശംസകള്‍.
    ഈ പരിചയപ്പെടുത്തലിന് കൊട്ടോട്ടിക്ക് നന്ദി.

    ReplyDelete
  14. എല്ലാവിധ നന്മകള്‍ നേരുന്നു

    ReplyDelete
  15. ഈ പരിചയപ്പെടുത്തലിന് നന്ദി. നിഴലറിയാതെ നിലാവ് പെയ്യുന്നു മുഴുവനായി ഒന്നു വായിക്കട്ടേ... ആശംസകളോടെ, നരിക്കുന്നൻ

    ReplyDelete
  16. കൊട്ടോട്ടിക്കാരനും മരതകമുത്തിനും ആശംസകള്‍.

    ReplyDelete
  17. മാരിയത്തിനു ഭാവുകങ്ങള്‍..

    ReplyDelete
  18. മാരിയത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  19. മാരിതാത്തനെ 8 വർഷമായിട്ട് എനിക്കറിയാം. ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഇതാത്തയാണവര്.അവരുടെ ഈ ഉയർച്ചയിൽ ഞാനും സന്തോഷിക്കുന്നു.അഭിമാനിക്കുന്നു.ഒരുപാടൊരുപാട് ആശംസകൾ.ഒപ്പം പ്രർത്ഥനയും

    ReplyDelete
  20. അനുഗ്രഹളക്ക് അല്ലാഹു അവദി നെല്കാതിരിക്കാന്‍ പ്രാര്ത്തിക്കുന്നു

    ReplyDelete