ബൂലോകരേ തല്ലല്ലേ...
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ കാണുന്ന, ഇപ്പോള്‍ നിങ്ങള്‍
വായിച്ചുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങള്‍ക്കു ഭംഗി കുറവുണ്ടോ ?
(നല്ല സ്റ്റൈലന്‍ മലയാളത്തില്‍ ബ്ളോഗുവായന നടത്തിക്കൊണ്ടിരിക്കുന്നവര്‍
ഈ പോസ്റ്റ് ശ്രദ്ധിക്കേണ്ടതില്ല). നല്ല ചൊങ്കും ചൊറുക്കുമുള്ള
മലയാളത്തില്‍ ബ്ളോഗു വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫയര്‍ഫോക്സിന്‍റെ
ഈ ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യാം...
ഇനിപ്പറയൂ... എങ്ങിനെയുണ്ട് ?
ഒന്നുകൂടി...
അക്ഷരത്തെറ്റുകള്‍ ബ്ളോഗെഴുത്തിലും വായനയിലും പ്രശ്നമല്ലെന്നറിയാം.
വരമൊഴിയില്‍ എഴുതുമ്പോള്‍ സ്വാഭാവികമായി ചില വാക്കുകളില്‍ കയറിവരുന്ന
ചെറിയ പ്രശ്നം പരിഹരിക്കാന്‍ പലരും മെനക്കെടാറുമില്ല (എണ്റ്റെ, റയില്വേ മുതലായവ).
ഒരു ചെറിയ സൂത്രപ്പണിയില്‍ തീര്‍ക്കാവുന്നതേ ഉള്ളൂ ഇത്.
ente എന്നത് en Re എന്നെഴുതുക, RayilvE എന്നത് Rayil vE എന്നും.
പേസ്റ്റ് ചെയ്തതിനു ശേഷം അക്ഷരങ്ങളുടെ ഇടയിലെ സ്പെയ്സ് ഒഴിവാക്കാം.
ഇനി നോക്കൂ...
എന്‍റെ റയില്‍വേ ശരിയായില്ലേ
വീണ്ടും...
അന്‍പതും നൂറും അഞ്ഞൂറും സാധനങ്ങളുടെ ലിസ്റ്റും മൊബൈല്‍ നമ്പരുകളും
വ്യക്തികളുടെ പേരും അങ്ങനെ എന്തും ഒറ്റപ്രാവശ്യം മാത്രം കേട്ട്
ഓര്‍മ്മിച്ചു തെറ്റാതെ പറയുന്നത് കണ്ടു നിങ്ങള്‍ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടോ ?
നിങ്ങള്‍ക്കുമതിനു സാധിക്കും,
ബൂലോകര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ചു തുടങ്ങാം...
വേണമോ വേണ്ടായോ നിങ്ങള്‍ പറയൂ...
ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി , എന്റെ കഥ പീടികയില്‍ വന്നതിനും നന്ദി
ReplyDeleteവേണം...പിന്നെ വേണ്ടാതെ....
ReplyDeleteRayilvE എന്നത് Rayil vE എന്ന് എഴുതേണ്ട കാര്യമില്ല.ഒരു അണ്ടര്‍സ്ക്വയര്‍(_) ഇട്ട് പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു.Rayil_vE എന്ന് ടൈപ്പ് ചെയ്ത് നോക്കിയേ
ReplyDeleteകണക്കുപുസ്തകം: നന്ദി ഇതുവഴി വന്നതിനു
ReplyDeleteഷാരോണ്‍ വിനോദ്: അധികം വൈകാതെ "ഫ്രീ സാമ്പിളില്‍" പ്രതീക്ഷിച്ചോളൂ
ഗൌരി:സര്‍വ്വ വിധ ആശംസകളും
അപ്പൊ ബൂലോകരേ... അരുണിന്‍റെ കമന്‍റും കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ മറക്കണ്ട.
അരുണ്‍: വളരെ നന്ദി. "എന്‍റെ, കമന്‍റ്" ഇതിന് വല്ല പരിഹാരവും ?
en_Re
ReplyDeletekaman_R`
ഇങ്ങനെ ടൈപ്പ് ചെയ്ത് നോക്കിയേ.ഇത് FONT ഉണ്ടേല്‍ കറക്ട് ആയി വരും
:)
ഫോണ്ട് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സമാധാനമായല്ലോ
ReplyDeleteഅരുണ്‍ വീണ്ടും വന്നതിനു നന്ദി.
കൊണ്ടോട്ടിക്കാരന്റെ ബ്ലോഗ് ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ക്കൊന്നും ഒരു വ്യത്യാസവുമില്ല. താങ്കളുടെ കമ്പ്യൂട്ടറില്‍ ചില്ലക്ഷരങ്ങള്‍ ശരിയായി കാണുന്നില്ലെങ്കില്‍, അത് മൊഴി കീമാപ്പിന്റെ വേര്‍ഷന്‍ പ്രശ്നമാണെന്നാണ് തോന്നുന്നത് (മോസില്ലയുടെയല്ല). ആദ്യാക്ഷരിയില്‍ ഇങ്ങനെ സംശയം പറഞ്ഞവരോട് ഉത്തരമായി പറയാറുള്ള ഒരു ചെറിയ ട്രിക്കുണ്ട്. നിലവില്‍ താങ്കളുടെ വിന്റോസ് ഫോണ്ട്സ് ഡയറക്ടറിയില്‍ നിന്നും അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് ഡിലിറ്റ് ചെയ്യുക. അതിനുശേഷം ആദ്യാക്ഷരിയിലെ ആദ്യ അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്നും അജ്ഞലി ഓള്‍ഡ് ലിപി ഫോണ്ട് ഡൌള്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.. ആവശ്യമെങ്കില്‍ ഇതുപോലെ വരമൊഴി എഡിറ്റര്‍, കീമാന്‍ ഒരുമിച്ച് ലഭിക്കുന്ന ലിങ്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഒരു പ്രാവശ്യം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ സംഗതി ശരിയാവുന്നതായി കണ്ടിട്ടുണ്ട്. ഒരിക്കല്‍ എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.
ReplyDeleteഒന്നുകൂടി...
“അക്ഷരത്തെറ്റുകള്‍ ബ്ളോഗെഴുത്തിലും വായനയിലും പ്രശ്നമല്ലെന്നറിയാം“ - എന്നാരുപറഞ്ഞു :-) അക്ഷരത്തെറ്റുകള്‍ വായനാസുഖം കുറയ്ക്കും. എന്റെ എന്നെഴുതുവാനും, റെയില്‍വേ എന്നെശുതുവാനും മറ്റും, ഏറ്റവും എളുപ്പവഴി അണ്ടര്‍സ്കോറ് ഉപയോഗിക്കുകയാണ്. അണ്ടര്‍സ്കോറിന്റെ ഇടതും വലതുമുള്ള അക്ഷരങ്ങള്‍ തമ്മില്‍ കണ്ടക്റ്റാവുകയില്ല. Reyil_vE = റെയില്‍വേ
really intresting
ReplyDeletekeep going
nice.........
മിസ്റര്‍ കൊണ്ടോട്ടിക്കാരന്‍,
ReplyDeleteതാന്‍ എന്റെ ബ്ലോഗ് വായിക്കൂ...
കുറെ കാലമായി ഞാന്‍ എഴുതുന്നു.
ഒരുത്തനും തിരിഞ്ഞു നോക്കുന്നില്ല
അപ്പു: എങ്ങനെ നന്ദിപറയണമെന്നറിയില്ല... നന്ദി ഒരുപാട്...
ReplyDeleteസരൂപ്: നന്ദി, വീണ്ടും വരണേ...
ലവീന്‍: എന്‍റെ പുന്നാര മാഷേ തല്ലല്ലേ... അവിടെത്തി മാഷ് കാണാത്തതാ....
മാഷേ നന്ദി. പുതിയ വിവരങ്ങൾക്ക്.
ReplyDeleteപാവപ്പെട്ടവന്‍: ഈ പാവപ്പെട്ടവന്‍റെ ബ്ളോഗിലെത്തിയതില്‍ സന്തോഷം.
ReplyDeleteകൊണ്ടോട്ടിക്കാരനല്ല, കൊട്ടോട്ടിക്കാരനാ. രണ്ടും തമ്മില്‍ 382 കി.മീ.ദൂരമുണ്ട്.
വീണ്ടും പ്രതീക്ഷിക്കുന്നു.
കൊള്ളാം, തുടർന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteവേണം, വേണം!!
ReplyDeleteകൂടുതല്‍ എഴുതൂ ... വായിച്ച് പണിഞ്ഞു നോക്കാം!
വേണം, വേണം!!
ReplyDeleteകൂടുതല്‍ എഴുതൂ ... വായിച്ച് പണിഞ്ഞു നോക്കാം!
നന്ദിണ്ട് ട്ടോ മാഷേ...
ReplyDeleteന്‍റെ ചില്ലക്ഷരങ്ങള്‍ ഞാന്‍ ശര്യാക്കി.
പുതിയ അറിവുകൾ തന്നതിനു വളരെ സന്തോഷം.
ReplyDelete‘സ്നേഹം’ എങ്ങനെ ശരിയാക്കാം..?
ജിപ്പൂസേ, kr^ കൃ hr^ ഹൃ ഇതുകൂടി ശരിയാക്കൂല്ലേ,
ReplyDeleteവീ. കെ, snEham ഇതു സിമ്പിളല്ലേ...
ജയന്‍ ഏവൂര്‍, ഫ്രീ സാമ്പിളില്‍ സാമ്പിളീട്ടോ...
ഇതുവഴി വന്നതിന് മൂന്നാള്‍ക്കും നന്ദീണ്ട്.
നല്ല അറിവ് പകരുന്ന ഒരു ലിങ്ക് ..ഇയാള്‍ പറഞ്ഞ നല്ല വാക്കിനും നന്ദി
ReplyDeleteനന്ദി ഇന്ദു ഇതുവഴി വന്നതിന്...
ReplyDelete