ഡിസംബര്‍ 30ന് യാഹൂവഴി വന്ന മെയിലാണ്...
Compliments of the season,
Wednesday, 30 December, 2009 4:54 PM
Compliments of the season,
I am Mr Ali Sulaman,The Head of file Department in Bank Of Africa (BOA) I am writing following an opportunity in my office that will be of an immense benefit to both of us.
In my department we discovered an abandoned sum of $21.5 million USA Dollars (Twenty One Million Five Hundred Thousand US Dollars) in an account that belongs to one of our foreign customers Late Mr. Morris Thompson an American who unfortunately lost his life in the plane crash of Alaska Airlines Flight 261 which crashed on January 31 2000, including his wife and only daughter.
The choice of contacting you is aroused from the geographical nature of where you live, particularly due to the sensitivity of the transaction and the confidentiality herein.
Now our bank has been waiting for any of the relatives to come-up for the claim but nobody has done that. I personally have been unsuccessful in locating the relatives for 2 years now, I seek your consent to present you as the next of kin / Will Beneficiary to the deceased so that the proceeds of this account valued at 21.5Million Dollars can be paid to you. This will be disbursed or shared in these percentages, 60% to me and 40% to you.
All I require now is your honest co-operation; confidentiality and trust to enable us see this transaction through. I guarantee you that this will be executed under a legitimate arrangement that will protect you from any breach of the law. Please, provide me the following: as we have seven (7) days to run it through. This is very URGENT PLEASE. KINDLY send the details below:
1. Full Name
2. Your Telephone Number
3. Your Contact Address.
4. Your photo
Your urgent response will be highly anticipated and appreciated.
Best regards,
Mr Ali Sulaman.
ഒന്നു ശ്രമിച്ചു നോക്കിയാലോ...
Jan 8, 2010
Jan 4, 2010
മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !
മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.
രാജകുമാരന്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ച്;
അത്യാവശ്യം സൌകര്യമുള്ള സാധാരണ വീട്. ഈ വീടിന്റെ ഒരു മുറിമാത്രം നല്ല അടിച്ചുപൊളി സെറ്റപ്പിലാണ്. എ സി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റെല്ലാ സൌകര്യവുമുണ്ട്. രാജകുമാരന്‍ ആദ്യമായല്ല ബാംഗ്ലൂര്‍ക്കു പോകാന്‍ ഇതുവഴി വരുന്നത്, കുഞ്ഞിമണിയെയും കൂട്ടി മുമ്പ് പലതവണ വന്നിട്ടുണ്ട്. രാജകുമാരന്‍ മാത്രമല്ല മറ്റു പലരും അവിടെ വന്നുപോകുന്നുണ്ട്. സംശയരോഗം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാര്‍ കാത്തിരുന്നു. കുടുങ്ങിയത് രാജകുമാരനായിപ്പോയെന്നു മാത്രം..! ഷിഫ്റ്റുകാറു കണ്ടപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഉറപ്പിച്ചു, വിദ്വാന്മാരില്‍ ആരോ വന്നിട്ടുണ്ട്. അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി.
പിടിച്ചത് പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം, നാട്ടുമ്പുറത്തെ പാവം നേതാക്കള്‍ക്ക് രാജകുമാരനെ മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ മലപ്പുറം ശൈലിയില്‍ രണ്ടു തലോടല്‍ കിട്ടി. സഖാക്കളും മറ്റുള്ളവരുമൊക്കെ എത്തിയതിനു ശേഷമാണു ആളെ തിരിച്ചറിഞ്ഞത്. അതോടെ കുട്ടിനേതാക്കള്‍ മുങ്ങി, പാവം ബഡാനേതാവു കുടുങ്ങി. പിറ്റേന്നുരാവിലെ മലപ്പുറത്തു നടക്കുന്ന വിലക്കയറ്റത്തിനെതിരേയുള്ള കലക്ടേറ്റു ധര്‍ണക്കെത്തിയ മിയ്ക്കവരും കാര്യമറിഞ്ഞു. ആരും പക്ഷേ രാജകുമാരനെ തിരിഞ്ഞു നോക്കിയില്ല. രാത്രി പത്തരയ്ക്കു മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ രാജകുമാരനെയും കുഞ്ഞിമണിയെയും പിറ്റേന്നുച്ചയ്ക്കു കോടതി ജാമ്യത്തില്‍ വിടുന്നതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. സകലമാന നേതാക്കളും മലപ്പുറത്തുണ്ടായിരുന്നു. ആരും അറിഞ്ഞ ഭാഗമെടുത്തില്ല.
രാജകുമാരനെതിരേ വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെന്നു തോന്നുന്നുവെങ്കില്‍ വീണ്ടും വിശദീകരിയ്ക്കേണ്ടിവരും. പിടിയ്ക്കപ്പെട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ പൂര്‍ണ്ണമായി ഇവിടെപ്പോയാല്‍ കാണാം. ഇവിടെനിന്നും ഡൌണ്‍ലോഡു ചെയ്തെടുക്കാം, രണ്ടിടത്തും കൊട്ടോട്ടിക്കാരന്‍ കുഴിച്ചിട്ടിട്ടുണ്ട്.
( കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്).

Labels:
തല്ലുകൊള്ളിത്തരം
Dec 25, 2009
പാവം പാവം രാജകുമാരന്‍
ഏതായാലും DYFI കൊടിപൊന്തിച്ചു....
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...
Labels:
തല്ലുകൊള്ളിത്തരം
Dec 13, 2009
ഒരറിയിപ്പ്...
ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Labels:
അറിയിപ്പുകള്
പാലക്കാട്ടേട്ടന്റെ ബ്ലോഗ്...
സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.
കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.
നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.
എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...
“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”
വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

ബ്ലോഗു പരിചയം
Nov 7, 2009
കാശില്ലാത്തവര്‍ക്കു വേണ്ടി...
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.
പ്രഷര്‍
കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.
ഷുഗര്‍

ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.
കൊളസ്ട്രോള്‍
പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..
തലവേദന
പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.
പനി
പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.
ചുമ, കഫക്കെട്ട്
ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?
ജലദോഷം
ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.
തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

ആരോഗ്യം
Nov 1, 2009
രണ്ടു താരാട്ടു പാട്ടുകള്‍
ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.
വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...
ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ
ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...
പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...
രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)