ബ്ലോഗിങ് രംഗത്ത് വലിയ പരിചയമൊന്നുമില്ല.
എന്താണ് ബ്ലോഗെന്നറിയുന്നതിനു മുമ്പ്
ബ്ലോഗിങ്ങിലേയ്ക്കു തിരിഞ്ഞ മഹാനുണയന്‍ !
ഇപ്പോഴും ബാലപാഠം പോലും പഠിച്ചെന്ന അഭിപ്രായമില്ല.
പുലികള്‍ യഥേഷ്ടം വിഹരിയ്ക്കുന്ന ബൂലോകത്ത് ഇത്തിരിക്കുഞ്ഞന് നച്ചെലി !
ബ്ലോഗുപുലികളോടു കത്തിയടിച്ചും സോപ്പിട്ടും
കുറച്ചുപേര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നവന്‍ !
അതാണ് യഥാര്‍ത്ഥത്തില്‍ കൊട്ടോട്ടിക്കാരന്
ബ്ലോഗ് എന്തെന്നും അതിന്റെ ശക്തി എത്രയെന്നും
യഥാര്‍ത്ഥ സൌഹൃദമെന്തെന്നും എനിയ്ക്കു മനസ്സിലായത്
ചെറായിയില്‍ വന്നപ്പോഴാണ്.
ഭൂലോകത്ത് ഏറെക്കുറെ ഒറ്റപ്പെട്ടു ജീവിയ്ക്കുന്ന എനിയ്ക്ക്
ബൂലോകത്ത് ആരൊക്കെയോ ഉണ്ടായതുപോലെ ഒരു തോന്നല്‍ .
ചെറായിയിലെ എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും അതുതന്നെ.
പണം, പ്രശസ്തി, മതം, പ്രായം, ദേശം ഇങ്ങനെ
യാതൊരു വിവേചനവുമില്ലാതെ മാനവന് ഒത്തൊരുമിയ്ക്കാന്‍
ഏറ്റവും നല്ല വേദി തന്നെയാണു ബ്ലോഗ്.
അതുകൊണ്ടുതന്നെ ചെറായി ബ്ലോഗേഴ്സ് സംഗമം
ഒരുമയുടെ സംഗമമായി ബൂലോകര്‍ക്ക് അനുഭവപ്പെടുന്നു.
അവിടെ പരസ്പരം നേരിട്ടറിയാവുന്നവര്‍ എത്രപേരുണ്ടാവും ?
തമ്മില്‍ കാണുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ലത്ത
ഒരുപറ്റം മനുഷ്യ ജന്മങ്ങള്‍ക്ക് ഒരപരിചിതത്വവും തോന്നാത്ത തരത്തില്‍
ഒത്തുകൂടാന്‍ കഴിഞ്ഞത് ഒരു മഹാ സംഭവം തന്നെയാണ്.
എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇതുപോലെയുള്ള
ഒരു സൌഹൃദ സംഗമം അനുഭവിച്ചിട്ടില്ല.
അതിനാല്‍ ഈ സംഗമം സംഘടിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ
അപ്പുവിനും ഹരീഷിനും ലതിച്ചേച്ചിയ്ക്കും അനിലിനും മറ്റെല്ലാവര്‍ക്കും
നന്ദിയറിയിയ്ക്കാതിരിയ്ക്കാന്‍ വയ്യ.
കമന്റിലൂടെയും ചാറ്റിലൂടെയും മാത്രം
പരിചയമുള്ള എന്റെ സുഹൃത്തുക്കളെ നേരില്‍ക്കാണാനും സാധിച്ചു.
ചെറായിയില്‍ എത്തിയവരില്‍ കുറച്ചുപേരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല.
അവരെയും ചെറായിയില്‍ എത്താന്‍ കഴിയാത്ത
മറ്റുള്ളവരെയും പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.
മാജിക്, പോഴത്തരങ്ങള്‍, കാരിക്കേച്ചര്‍ അങ്ങനെ
ആസ്വാദനസുഖമുള്ളതെല്ലാം കോര്‍ത്തിണക്കി ബൂലോക ഒത്തൊരുമയില്‍
ആനന്ദിയ്ക്കാന്‍ അവസരമൊരുക്കിയ ചെറായി ബ്ലോഗേഴ്സ് സംഗമം
ബൂലോകമനസ്സില്‍ എക്കാലവും നിലനില്ക്കുകതന്നെ ചെയ്യും.
Jul 27, 2009
Jul 25, 2009
ചലോ ചെറായി...
ചെറായി
ബ്ലോഗേഴ്സ് മീറ്റിന്
കൊട്ടോട്ടിക്കാരന്റെ
ഹാര്‍ദ്ദമായ സ്വാഗതം
---------------------------
ബ്ലോഗേഴ്സ് മീറ്റിന്
കൊട്ടോട്ടിക്കാരന്റെ
ഹാര്‍ദ്ദമായ സ്വാഗതം
---------------------------
Labels:
ബ്ലോഗ് മീറ്റ്
Jul 18, 2009
പുഴയല്ല കേട്ടോ...
പ്രളയദുരന്തം കൊട്ടോട്ടിക്കാരന്റെ വീട്ടുപടിയ്ക്കലുമെത്തിയപ്പോള്‍.
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.
ടാര്‍ മാത്രമാണു മുങ്ങാത്തത്. മറ്റുസ്ഥലങ്ങളില്‍ അതും മുങ്ങിയിട്ടുണ്ട്.
എല്ലായിടത്തും ഇതുതന്നെയാണു കാഴ്ച
ഹൈവേയിക്കൂടി ബസ് പോകുന്നതും കാണാം
ഇന്നലെവരെ ഇവിടെ പുഴയുണ്ടായിരുന്നില്ല
പെട്ടെന്നുണ്ടായ പുഴ ഗതിമാറുകകൂടി ചെയ്താല്‍...
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.
.jpg)
.jpg)
.jpg)
.jpg)
.jpg)
Labels:
അനുഭവം
Jul 10, 2009
Subscribe to:
Posts (Atom)